വടക്കാഞ്ചേരി തിര. മെയ്10ന്
ദില്ലി: മന്ത്രി കെ. മുരളീധരന്റെ വിധി നിര്‍ണ്ണയിക്കുന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പ് മെയ് 10ന് നടക്കും.
കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അസ്സമിലെ മരിയാനിയിലും ഛത്തീസ്ഗഡിലെ അലകതാര, ദൊംഗര്‍ഗാവ് എന്നിവിടങ്ങളിലും മിസോറാമിലെ കൊലാസിബിലും ദില്ലിയിലെ മോട്ടിനഗറിലും ഉപതിരഞ്ഞെടുപ്പുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കും.
മുരളീധരന് നിയമസഭാംഗത്വം നേടാനായി ബലറാം എംഎല്‍എ രാജിവച്ച ഒഴിവിലേക്കാണ് വടക്കാഞ്ചേരിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മൊയ്തീനാണ് സിപിഎം സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications