Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ കോഴിയിറച്ചിയ്ക്ക് പ്രിയം

കൊച്ചി: പടിഞ്ഞാറന്‍ ഏഷ്യയിലെ രാജ്യങ്ങളില്‍ പക്ഷിപ്പനി വ്യാപകമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോഴിയിറച്ചിക്ക് വിദേശ രാജ്യങ്ങളില്‍ ആവശ്യം കൂടിവരുന്നു.

ഇറാഖിലേക്ക് കോഴിയിറച്ചി കയറ്റുമതി ചെയ്യുന്നതിന് ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഈജിപ്ത് കമ്പനി കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയെ സമീപിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു ഇറാഖി കമ്പനിയാണ് ആദ്യമായി കോഴിയിറച്ചി കയറ്റുമതിക്കായി മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയെ സമീപിച്ചത്. ജോര്‍ദാന്‍, ദുബായ്, സൗദി അറേബ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ കമ്പനികളും മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയെ കോഴിയിറിച്ചി കയറ്റുമതിക്കായി സമീപിച്ചിട്ടുണ്ട്.

ഈയാഴ്ചയാണ് ഈജിപ്ത് കമ്പനിയുടെ മൂന്നംഗ സംഘം മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയുടെ കൂത്താട്ടുകുളത്തെ ഫാക്ടറി സന്ദര്‍ശിച്ചത്. പോത്തിറച്ചിയും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാന്‍ കമ്പനിക്ക് ഉദ്ദേശ്യമുണ്ട്.

കോഴിയിറച്ചിക്ക് പുറമെ ഇന്ത്യയില്‍ നിന്നുള്ള പോത്തിറച്ചിയ്ക്കും ആവശ്യമേറിയിട്ടുണ്ട്. പോത്തിറിച്ചി കയറ്റുമതി ചെയ്യുന്നതില്‍ ഒന്നാമത് നില്‍ക്കുന്ന യുഎസില്‍ ഭ്രാന്തിപശു രോഗം കണ്ടെത്തിയതിെന തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള പോത്തിറച്ചിക്ക് ആവശ്യമേറിയത്.

അതേ സമയം പക്ഷിപ്പനിയെ കുറിച്ചുള്ള ഭീതി മൂലം കേരളത്തില്‍ കോഴിയിറിച്ചിയുടെ വില്പന കുത്തനെയിടിഞ്ഞിരിക്കുകയാണ്. കൊച്ചിയില്‍ ഒരു കിലോ കോഴിയിറച്ചിയുടെ മൊത്തവില്പന വില 22 രൂപയായി കുറഞ്ഞു.

ഇറച്ചി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ആവശ്യം കൂടിവരവെ തങ്ങളുടെ ഫാക്ടറിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരുക്കത്തിലാണ് മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+