മുകുന്ദപുരത്തിന് പത്മജ മാത്രം അപേക്ഷക
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിന് അപേക്ഷനല്‍കേണ്ട അവസാന തീയതി ഫിബ്രവരി 28 ശനിയാഴ്ച അവസാനിച്ചപ്പോള്‍ മുകുന്ദപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തിന് കെപിസിസിയ്ക്ക് അപേക്ഷ നല്‍കിയത് പത്മജ വേണുഗോപാല്‍ മാത്രം. ഇതോടെ മുകുന്ദപുരത്ത് പത്മജ സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പായി.
ഇതുവരെയായി 128 പേരാണ് സ്ഥാനാര്‍ഥിത്വത്തിനായി അപേക്ഷ നല്‍കിയത്. ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത് എറണാകുളം മണ്ഡലത്തിലെയും ഒറ്റപ്പാലത്തിലെയും സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയാണ്. 16 പേര്‍ വീതമാണ് ഈ മണ്ഡലങ്ങള്‍ക്കായി അപേക്ഷ നല്‍കിയത്.
കരുണാകരന്റെ സ്വകാര്യ ഡോക്ടറായ പി. കെ. രാധാകൃഷ്ണന്‍ കൊല്ലത്തും ചിറയിന്‍കീഴിലും അപേക്ഷ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications