വിദേശസഹായം വാങ്ങാം: പരിഷത്ത്
മാനന്തവാടി: വിദേശസഹായം വാങ്ങുന്നതില്‍ തെറ്റില്ലെന്ന് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുതിയ സംഘടനാരേഖ പറയുന്നു. വിദേശസഹായം സര്‍ക്കാരില്‍ നിന്നോ സര്‍ക്കാര്‍ അംഗീകരിച്ച വിദേശ ഏജന്‍സികളില്‍ നിന്നോ വാങ്ങിയിരിക്കണമെന്നേയുള്ളൂ.
പരിഷത്തിന്റെ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചാണ് ഇക്കാര്യത്തില്‍ തീര്‍പ്പായത്. അതേ സമയം സഹായത്തിന് പിന്നില്‍ മറ്റ് ചരടുകളില്ലെന്ന് ഉറപ്പ് വരുത്തണം. മറ്റ് പല സംഘടനകളും കൈപ്പറ്റുന്നതുപോലെ വിദേശസഹായം കൈപ്പറ്റിക്കൂടാ.- ഇതെല്ലാമാണ് പരിഷത്തിന്റെ നിര്‍ദേശങ്ങള്‍.
വിദേശസഹായം വാങ്ങുന്നകാര്യത്തില്‍ ഇതോടെ പരിഷത്തും സിപിഎമ്മും രണ്ട് ലൈനിലാണെന്ന് വ്യക്തമായി. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഏറ്റവും രൂക്ഷമായ വിമര്‍ശനങ്ങളും എതിര്‍പ്പുകളുമാണ് പരിഷത്ത് കഴിഞ്ഞ വര്‍ഷം നേരിട്ടതെന്നും പരിഷത്ത് വിലയിരുത്തുന്നു.












Click it and Unblock the Notifications