പിജിയുടെ വീട്ടില്‍ പുതിയ വാട്ടര്‍മീറ്റര്‍
തിരുവനന്തപുരം: ഒടുവില്‍ പി. ഗോവിന്ദപ്പിള്ളയുടെ വീട്ടില്‍ പുതിയ വാട്ടര്‍ മീറ്ററെത്തി.
മൂന്ന് വര്‍ഷമായി കേടായിക്കിടക്കുകയായിരുന്ന മീറ്റര്‍ മാറ്റി വാട്ടര്‍ അതോറിറ്റി സ്വന്തം ചെലവിലാണ് പുതിയ വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ചത്. പിജിയുടെ വീട്ടില്‍ 50,000 രൂപയുടെ വാട്ടര്‍ ബില്‍ ആണ് കഴിഞ്ഞ ദിവസം ജല അതോറിറ്റി അയച്ചത്.
വാട്ടര്‍മീറ്ററിലെ പിശകുമൂലമായിരുന്നു ഇത്. ഈ തെറ്റായ ബില്‍ എങ്ങിനെ വന്നുവെന്നത് സംബന്ധിച്ച് വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്.


Click it and Unblock the Notifications