ആറ്റുകാല്‍: കുത്തിയോട്ടവ്രതം തുടങ്ങി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള കുട്ടികളുടെ കുത്തിയോട്ടവ്രതം ഫിബ്രവരി 29 ഞായറാഴ്ച രാവിലെ 8.30ന് ആരംഭിച്ചു.
ഇത്തവണ നാനൂറോളം കുട്ടികള്‍ കുത്തിയോട്ടവ്രതമെടുക്കുന്നുണ്ട്. 13 വയസ്സിന് താഴെയുള്ള കുട്ടികളാണ് വ്രതമെടുക്കുന്നത്. കുളിച്ച് വ്രതശുദ്ധിയോടെ ഇനിയുള്ള ഏഴ് നാളുകള്‍ കുട്ടികള്‍ ക്ഷേത്രത്തിനകത്ത് തങ്ങും. ഇതിനിടെ 1008 തവണ ദേവിയെ നമസ്കരിയ്ക്കും.
ഉത്സവത്തിന്റെ ഒമ്പതാം ദിവസം ദേവിയുടെ എഴുന്നെള്ളിപ്പിന് കുട്ടികള്‍ അകമ്പടി സേവിയ്ക്കും. തുടര്‍ന്ന് തിരിച്ച് ക്ഷേത്രത്തില്‍ മടങ്ങിവന്ന് ചൂരല്‍ അഴിക്കുന്നതോടെ കുത്തിയോട്ടവ്രതം അവസാനിയ്ക്കും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരായിട്ടാണ് കുത്തിയോട്ട ബാലന്മാര്‍ സങ്കല്പിക്കപ്പെട്ടിരിക്കുന്നത്.
ആറ്റുകാല്‍ പൊങ്കാല ശനിയാഴ്ചയാണ്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications