മുന്‍മന്ത്രി രാമചന്ദ്രന്‍നായര്‍ അന്തരിച്ചു
ആലപ്പുഴ: മുന്‍മന്ത്രി കെ. പി. രാമചന്ദ്രന്‍നായര്‍ (82) അന്തരിച്ചു. ഫിബ്രവരി 28 ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം.
ഏറെ നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം. ഞായറാഴ്ച ശവസംസ്കാരം നടക്കും.
എന്‍എസ്എസിന്റെ രാഷ്ട്രീയപാര്‍ട്ടിയായിരുന്ന എന്‍ഡിപിയിലൂടെയാണ് രാമചന്ദ്രന്‍ നായര്‍ രാഷ്ട്രീയത്തിലെത്തുന്നത്. 1982ലും 91ലും അദ്ദേഹം നിയമസഭാംഗമായി. 1968 മുതല്‍ 79 വരെ ആലപ്പുഴ നഗരസഭാ ചെയര്‍മാനായിരുന്നു.












Click it and Unblock the Notifications