Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈറ്റവെട്ടല്‍: കാട്ടാന ശല്യം രൂക്ഷം

പത്തനംതിട്ട: അശാസ്ത്രീയമായ ഈറ്റവെട്ടല്‍ മൂലം പെരിയാര്‍ എലിഫന്റ് റിസര്‍വിലെ റാന്നി, കോന്നി, അച്ചന്‍കോവില്‍ തുടങ്ങിയ ഫോറസ്റ് ഡിവിഷനുകളില്‍ നിന്ന് കാട്ടാനകള്‍ സമീപവാസികളുടെ താമസസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്.

റാന്നി, കോന്നി ഫോറസ്റ് ഡിവിഷനുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ വീട്ടുവളപ്പിലും കൃഷിയിടങ്ങളിലും കയറി ആനകള്‍ വിളനാശമുണ്ടാക്കുന്നത് പതിവായിട്ടുണ്ട്. കാട്ടാനകളുടെ ശല്യം ചെറുക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ട നടപടികളൊന്നുമുണ്ടായിട്ടില്ല.

അമിതമായ ഈറ്റവെട്ടല്‍ മൂലം കാട്ടാനകള്‍ക്ക് ഭക്ഷിക്കാന്‍ വേണ്ട ഈറ്റകള്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് അവ നാട്ടിലേക്കിറങ്ങുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ കാട്ടാന ശല്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബാംബു കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡുമാണ് ഈറ്റവെട്ടല്‍ നടത്തുന്നത്. നൂറുകണക്കിന് തൊഴിലാളികളെ കൊണ്ട് ഈറ്റവെട്ടല്‍ നടത്തിക്കുന്ന കരാറുകാര്‍ ഈറ്റവെട്ടല്‍ സംബന്ധിച്ച ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെയാണ് ഇതുചെയ്യുന്നത്.

ഒരു പ്രദേശത്തെ മുഴുവന്‍ ഈറ്റയും വെട്ടുന്നത് നിയമവിരുദ്ധമാണെങ്കിലും ഈറ്റവെട്ടുകാര്‍ നിയമത്തെ ഗൗനിക്കാറില്ല. അശാസ്ത്രീയമായ ഈറ്റവെട്ടല്‍ കാടിന്റെ പാരിസ്ഥിതിക വ്യവസ്ഥയെ ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+