സീറ്റ് വിഭജനം: തര്‍ക്കം തുടരുന്നു
തിരുവനന്തപുരം: ജെഎസ്എസ് ഒത്തുതീര്‍പ്പിന് വഴങ്ങാത്തതിനെ തുടര്‍ന്ന് യുഡിഫിലെ സീറ്റ് വിഭജനം പ്രതിസന്ധിയിലായി. ആലപ്പുഴ മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിക്കാന്‍ ജെഎസ്എസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ജെഎസ്എസുമായി ഫിബ്രവരി 29 ഞായറാഴ്ച ഒരു വട്ടം കൂടി ചര്‍ച്ച നടത്തിയ ശേഷം മാര്‍ച്ച് ഒന്നിന് യോഗം ചേര്‍ന്ന് 17 സീറ്റിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി കെ. ആര്‍. ഗൗരിയമ്മയുമായിട്ടാണ് ഞായറാഴ്ച ചര്‍ച്ച നടത്തുന്നത്. മാര്‍ച്ച് ഒന്നിനപ്പുറം തീരുമാനം നീളില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജേക്കബ്, പിള്ള ഗ്രൂപ്പുകള്‍ സീറ്റുകളിന്മേല്‍ അവകാശവാദം ഉപേക്ഷിച്ചെങ്കിലും ശനിയാഴ്ച നടന്ന ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ജെഎസ്എസ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് യുഡിഎഫിലെ സീറ്റ് വിഭജനം പ്രതിസന്ധിയിലായത്. ജെഎസ്എസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ആലപ്പുഴ സീറ്റില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കാനും തീരുമാനിച്ചു.












Click it and Unblock the Notifications