Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദനെ പിടിച്ചിട്ടില്ല: യുഎസ്

വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനില്‍ വച്ച് അറസ്റ് ചെയ്തെന്ന വാര്‍ത്ത യുഎസ് സൈനിക വക്താവ് നിഷേധിച്ചു. ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍നയാണ് കഴിഞ്ഞ ദിവസം ഈ വാര്‍ത്താ പുറത്തുവിട്ടത്.

മാസങ്ങള്‍ക്ക് മുമ്പേ ബിന്‍ ലാദനെ അറസ്റ് ചെയ്തെന്നും നവമ്പറില്‍ യുഎസില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ അറസ്റ് വാര്‍ത്ത യുഎസ് രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും ഇര്‍ന ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്നും യുഎസ് പ്രതിരോധവകുപ്പ് വക്താവ് ബ്രയാന്‍ വിറ്റ്മാന്‍ പറഞ്ഞു.

അതേ സമയം ബിന്‍ ലാദനെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കാന്‍ ബുഷ് നിര്‍ദേശം നല്കിയതായി ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പെന്റഗണ്‍ ഇതിനായി കൂടുതല്‍ സൈന്യത്തെ വിന്യസിയ്ക്കുമെന്നും പത്രം പറയുന്നു. സദ്ദാമിനെ പിടികൂടാന്‍ നിയോഗിക്കപ്പെട്ടിരുന്ന പ്രത്യേകദൗത്യസേനയും സിഐഎ ഉദ്യോഗസ്ഥരും ലാദനെ പിടികൂടാനുള്ള രഹസ്യദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+