ജെഎസ്എസ് ആവശ്യം പിന്‍വലിച്ചു
തിരുവനന്തപുരം: ആലപ്പുഴ ലോകസഭാ സീറ്റ് വേണമെന്ന ആവശ്യം ജെഎസ്എസ് പിന്‍വലിച്ചു.
മാര്‍ച്ച് ഒന്ന് തിങ്കളാഴ്ച യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി ജെഎസ്എസ് നേതാവ് മന്ത്രി കെ. ആര്‍. ഗൗരിയമ്മയുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സീറ്റിന്മേലുള്ള അവകാശവാദം പിന്‍വലിക്കാന്‍ ജെഎസ്എസ് തയ്യാറായത്.
കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചനും മന്ത്രി കെ. മുരളീധരനും ഉമ്മന്‍ചാണ്ടിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇനി ഉഭയകക്ഷി ചര്‍ച്ചകളുണ്ടാവില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.












Click it and Unblock the Notifications