കോണ്‍ഗ്രസ് 17 സീറ്റില്‍
തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതെന്നപോലെ ഇക്കുറിയും കോണ്‍ഗ്രസ് 17 സീറ്റുകളില്‍ മത്സരിയ്ക്കും. മുസ്ലിം ലീഗ് രണ്ട് സീറ്റിലും കേരളാ കോണ്‍ഗ്രസ്(എം) ഒരു സീറ്റിലും മത്സരിയ്ക്കും.
മുന്നണിയിലെ കക്ഷികളുടെ ആനുപാതികമായിട്ടല്ല സീറ്റ് വിഭജനം നടന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. പകരം 17 ഇടങ്ങളില്‍ മത്സരിയ്ക്കാന്‍ ഘടകക്ഷികള്‍ കോണ്‍ഗ്രസിനെ അനുവദിയ്ക്കുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആലപ്പുഴ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ജെഎസ്എസ് ഒടുവില്‍ അവരുടെ തീരുമാനം പിന്‍വലിച്ചു.












Click it and Unblock the Notifications