Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപഭോഗം: കേരളം മുന്നില്‍

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഉപഭോക്തൃസംസ്ഥാനം കേരളമാണെന്ന് പഠനം. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ആളോഹരിച്ചെലവ് രേഖപ്പെടുത്തിയിരിക്കുന്നത്.

സാധനങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളം ഉല്പാദനത്തിന്റെ കാര്യത്തില്‍ പിന്നിലുമാണ്. വിദേശത്തുനിന്നും ബന്ധുക്കളും വേണ്ടപ്പെട്ടവരും അയയ്ക്കുന്ന പണം ഉപയോഗിച്ചാണ് കേരളത്തില്‍ ഉപഭോഗസാധനങ്ങള്‍ കൂടുതലായി വാങ്ങുന്നത്. കേരളത്തിന് പുറത്തുനിന്നും വരുന്ന സാധനങ്ങളാണ് കേരളത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്.

എന്റര്‍പ്രൈസ് കള്‍ച്ചര്‍ ആന്റ് എന്റര്‍പ്രീനര്‍ഷിപ്പ് ഡവലപ്മെന്റ് എന്ന ഇന്‍സ്റ്യിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഭക്ഷ്യസാധനങ്ങള്‍ക്കും മറ്റ് ഉപഭോഗസാധനങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്.

ഒരു ബീഹാര്‍കാരന്‍ ചെലവാക്കുന്നതിന്റെ രണ്ടിരട്ടിയാണ് ഒരു മലയാളി ചെലവാക്കുന്നത്. കേരളത്തിന്റെ ഈ അമിത ഉപഭോഗത്തിന് സഹായകരമാവുന്നത് വിദേശമലയാളികള്‍ അയയ്ക്കുന്ന പണമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+