എയര്‍ഇന്ത്യ നിരക്കില്‍ ഇളവ്
ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്കുകളില്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഇളവുകള്‍ പ്രഖ്യാപിച്ചു.
അഞ്ചു മുതല്‍ 18 ശതമാനം വരെയാണ് ഇളവ്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ചരക്ക് നിരക്കിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗള്‍ഫിലെ നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള നിരക്ക് വിമാനക്കമ്പനികള്‍ വൈകാതെ പ്രഖ്യാപിയ്ക്കും. തിരക്കുള്ള സീസണുകളില്‍ യാത്രയ്ക്ക് 21 ദിവസം മുമ്പ് ടിക്കറ്റെടുക്കുന്നവര്‍ക്കും എയര്‍ ഇന്ത്യ പ്രത്യേക നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications