കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎസ്എസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആലപ്പുഴയില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ലാല്‍ കോയില്‍പ്പറമ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ജെഎസ്എസ് പ്രഖ്യാപിച്ചു.

യുഡിഎഫിന്റെ പിന്തുണ തനിക്ക് ലഭിക്കുറമന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫിബ്രവരി 29 ഞായറാഴ്ച മുഖ്യമന്ത്രിയെ കണ്ട് സ്ഥാനാര്‍ഥിയാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ലാല്‍ പറഞ്ഞു. യുഡിഎഫിനെതിരെ മത്സരിക്കേണ്ടിവന്നാലും പിന്മാറില്ലെന്ന് ലാല്‍ വ്യക്തമാക്കി. ലാല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് രാജന്‍ബാബു എംഎല്‍എയും വ്യക്തമാക്കി.

അതേ സമയം ജെഎസ്എസിനെ അനുനയിപ്പിക്കാനുള്ള യുഡിഎഫിന്റെ ശ്രമങ്ങള്‍ തുടരും. മന്ത്രി കെ. ആര്‍. ഗൗരിയമ്മയുമായും മറ്റ് ജെഎസ്എസ് നേതാക്കളുമായും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി മാര്‍ച്ച് ഒന്ന് തിങ്കളാഴ്ച ചര്‍ച്ച നടത്തും. യുഡിഎഫ് യോഗത്തിന് മുമ്പായിട്ടായിരിക്കും ചര്‍ച്ച.

11.30ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യുഡിഎഫ് യോഗം നടക്കുന്നത്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് തിങ്കളാഴ്ച രാത്രി എട്ടിന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച 17 സീറ്റില്‍ ഒന്നു പോലു വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X