കരിപ്പൂരില്‍ ബാഗേജ് കാണാതാവുന്നു
കരിപ്പൂര്‍: വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജ് നഷ്ടപ്പെടുന്നതായി പരാതി. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ നാദാപുരം കടോളി സ്വദേശി കുഞ്ഞബ്ദുള്ള ഹാജിയുടെ ബാഗേജ് കാണാതായി.
വ്യാഴാഴ്ച വൈകുന്നേരമാണ് കുഞ്ഞബ്ദുള്ള ഹാജി കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. കയ്യിലെടുത്ത ബാഗ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് രജിസ്റേഡ് ബാഗേജുകളോടൊപ്പം അയയ്ക്കുകയായിരുന്നു. കരിപ്പൂരില്‍ എത്തിയപ്പോള്‍ ബാഗേജ് കാണാതായി.
ദുബായില്‍ നിന്നും ബാഗേജ് അയച്ചിട്ടുണ്ടെന്ന് പറയുന്നു. ഏതാനും പ്രധാനപ്പെട്ട രേഖകളും ഡ്രാഫ്റ്റുകളും ബാഗില്‍ ഉണ്ടായിരുന്നു. ദുബായില്‍ കച്ചവടക്കാരനാണ് ഹാജി.












Click it and Unblock the Notifications