കാഞ്ഞങ്ങാട്ട് പൊലീസ് വെടിവയ്പ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കോട്ടപ്പാറയില്‍ സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. അക്രമാസക്തരായ ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവച്ചു.
പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഒരു ബിജെപി പ്രവര്‍ത്തകനെ നേരത്തെ പൊലീസ് അറസ്റ് ചെയ്തിരുന്നു.
സിപിഎം പ്രവര്‍ത്തകന്‍ രതീഷിനെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് കോട്ടപ്പാറയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
രതീഷിനെ മര്‍ദിച്ച കേസിലെ പ്രതികളെ പൊലീസിന് കാണിച്ചുകൊടുത്തുവെന്ന് ആരോപിച്ച് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ഫിബ്രവരി 29 ഞായറാഴ്ച വൈകീട്ട് രതീഷിന്റൈ സഹോദരന്‍ ഗിരീഷിനെ മര്‍ദിച്ചു. സംഘത്തിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ വിജയനെ പൊലീസ് അറസ്റ് ചെയ്തു.
വിജയനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലേറ് നടത്തി. തുടര്‍ന്നാണ് ഡിറെവഎസ്പി ഹബീബ് റഹ്മാന്റെ നിര്‍ദേശ പ്രകാരം റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് രണ്ട് റൗണ്ട് വെടിവയ്പ് നടത്തിയത്.












Click it and Unblock the Notifications