Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ജനസംഖ്യ 3.18 കോടി

തിരുവനന്തപുരം: പുതിയ സെന്‍സസ് പ്രകാരം 2001 മാര്‍ച്ചില്‍ കേരളത്തിലെ ജനസംഖ്യ 3.18 കോടിയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പുറത്തിറക്കിയ സിഡി റോമില്‍ പറയുന്നു.

മാര്‍ച്ച് ഒന്ന് തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി സിഡി റോം പ്രകാശനം ചെയ്തത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളുടെ എണ്ണം കൂടുതലുള്ള ഏകസംസ്ഥാനമായി കേരളം തുടരുന്നതായി സിഡി റോമിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1000 പുരുഷന്‍മാര്‍ക്ക് 1058 സ്ത്രീകളാണ് കേരളത്തിലുള്ളത്.

2001 മാര്‍ച്ചില്‍ 3,18,41,374 ആണ് കേരളത്തിലെ ജനസംഖ്യ. ഇതില്‍ 1,54,68,614 പേര്‍ പുരുഷന്മാരും 1,63,72,760 പേര്‍ സ്ത്രീകളുമാണ്.

1991ലെ കേരളത്തിലെ ജനസംഖ്യ 2,90,98,518 ആയിരുന്നു. 1991-2001 കാലയളവില്‍ ജനസംഖ്യയുടെ വളര്‍ച്ചാനിരക്കില്‍ 9.4 ശതമാനം കുറവാണുണ്ടായത്. കഴിഞ്ഞ 100 വര്‍ഷങ്ങളിലെ ഏറ്റവു കുറഞ്ഞ രണ്ടാമത്തെ വളര്‍ച്ചാനിരക്കാണിത്. 1921ലാണ് ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കുണ്ടായത്- 16 ശതമാനം. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ജില്ല മലപ്പുറമാണ്. ഇവിടെ 3,625,471 പേരാണുള്ളത്.

ജനസാന്ദ്രതയില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. ചതുരശ്രകിലോമീറ്ററിന് 819 പേരാണ് കേരളത്തില്‍ താമസിക്കുന്നത്. രാജ്യത്തെ ജനസാന്ദ്രതയേക്കാള്‍ 2.8 മടങ്ങ് കൂടുതലാണിത്. ജനസാന്ദ്രതയില്‍ ഒന്നാമത് പശ്ചിമബംഗാളും രണ്ടാമത് ബീഹാറുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+