ബിജെപിയ്ക്കും വോട്ട് : എസ്എന്‍ഡിപി
കോഴിക്കോട്: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും വോട്ട് നല്കുമെന്ന് എസ്എന്‍ഡിപി.
രാഷ്ട്രീയത്തിന് പ്രസക്തിയില്ലാത്ത തിരഞ്ഞെടുപ്പാണ് ഇതെന്നും എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സി.കെ. വിദ്യാസാഗര്‍ പറഞ്ഞു. മാര്‍ച്ച് ഒന്ന് തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിയ്ക്കണമെന്ന കാര്യം മാര്‍ച്ച് മൂന്നാംവാരം ചേരുന്ന എസ്എന്‍ഡിപി ബോര്‍ഡ് യോഗം തീരുമാനിയ്ക്കും. ആലപ്പുഴയില്‍ വി.എം. സുധീരനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ യോഗം പിന്തുണ നല്കുമെന്നും വിദ്യാസാഗര്‍ അറിയിച്ചു.












Click it and Unblock the Notifications