സൂര്യനെല്ലി പെണ്‍കുട്ടി പരീക്ഷയ്ക്ക്
തിരുവനന്തപുരം: പീഡനത്തിന്റെ ഓര്‍മകള്‍ മറക്കാന്‍ ശ്രമിക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടി മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതും.
ദേവികുളം സെയില്‍സ് ടാക്സ് ഓഫീസില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് എസ്എസ്എല്‍സി പരീക്ഷ പാസായാല്‍ സ്ഥാനക്കയറ്റം ലഭിക്കും. സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് ദേവികുളം സെയില്‍സ് ടാക്സ് ഓഫീസില്‍ ജോലി തരപ്പെട്ടത്.
1996ല്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി പെണ്‍വാണിഭസംഘത്തിന്റെ വലയില്‍ വീഴുന്നത്. മാസങ്ങളും വര്‍ഷങ്ങളും നീണ്ട ദുരിതത്തിന് ശേഷം ഇപ്പോള്‍ സാധാരണജീവിതത്തിലേക്ക് മടങ്ങിയ പെണ്‍കുട്ടി ഇടയ്ക്ക് നഷ്ടപ്പെട്ടുപോയ വിദ്യാഭ്യാസം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
അയല്‍പ്പക്കത്തെ ഒരു അധ്യാപികയുടെ സഹായത്തോടെയാണ് പെണ്‍കുട്ടി പരീക്ഷയ്ക്കിരിക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നത്. മൂന്നാറിനടുത്തുള്ള ചിനക്കനാല്‍ സ്കൂളിലാണ് പെണ്‍കുട്ടി പരീക്ഷയെഴുതുന്നത്.












Click it and Unblock the Notifications