വോട്ടര്‍പ്പട്ടിക: ഏപ്രില്‍ 15 വരെ പേര് ചേര്‍ക്കാം
തിരുവനന്തപുരം: വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഏപ്രില്‍ 15 വരെ വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സി. ജെ. തോമസ് അറിയിച്ചു.
98 ശതമാനം പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. അപേക്ഷ നല്‍കുന്നവര്‍ക്ക് രണ്ടു ദിവസത്തിനകം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളത്തിലും ഫിബ്രവരി 29 ഞായറാഴ്ച മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.
സര്‍ക്കാര്‍ സൗകര്യങ്ങളും അധികാരവും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ല. അനുവാദമില്ലാതെ സര്‍ക്കാര്‍ മതിലുകളില്‍ ചുവരെഴുത്ത് നടത്തരുത്. സര്‍ക്കാര്‍ മതിലുകളില്‍ ചുവരെഴുത്ത് നടത്തിയാല്‍ അത് മായ്ചു കളയാനുള്ള ചെലവ് സ്ഥാനാര്‍ഥികളില്‍ നിന്ന് ഈടാക്കും.












Click it and Unblock the Notifications