ലാദനെ വേട്ടയാടാന്‍ അനുമതി
ന്യൂയോര്‍ക്ക്: അല്‍ ക്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനില്‍ തിരയാന്‍ യുഎസ് സൈന്യത്തിന് പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ഇത് സംബന്ധിച്ച്ഒരു കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.
ഇതിന്റെ ഭാഗമായി വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ആയിരക്കണക്കിന് യുഎസ് സേനയെ വിന്യസിയ്ക്കും. ആണവരഹസ്യം ചോര്‍ത്തിയ ശാസ്ത്രജ്ഞന് മാപ്പ് നല്കിയ നടപടിയ്ക്ക് ബദലായാണ് പാകിസ്ഥാനില്‍ ലാദനെ തിരയാന്‍ യുഎസ് സൈന്യത്തിന് പാക് പ്രസിഡന്റ് മുഷാറഫ് അനുമതി നല്കിയതെന്നറിയുന്നു.
ലാദനെ പിടികൂടാന്‍ മറ്റ് സഹായങ്ങളും മുഷാറഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് പകരത്തിന് പകരമാണെന്നാണ് യുഎസിന്റെ പക്ഷം. കാരണം ആണവരഹസ്യം ചോര്‍ത്തിയ ശാസ്ത്രജ്ഞന്‍ അബ്ദുള്‍ ഖാദിര്‍ ഖാനെ കസ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ മുഷാറഫ് അനുവദിച്ചില്ല. മുഷാറഫിന്റെ ഈ തെറ്റിന് മാപ്പ് നല്കുന്നതിന് പകരമായി പാകിസ്ഥാനില്‍ ലാദനെ തിരയാന്‍ യുഎസ് സൈനികരെ അനുവദിയ്ക്കണമെന്നതായിരുന്നു യുഎസിന്റെ ആവശ്യം. ഒടുവില്‍ ഈ ആവശ്യത്തിന് മുഷാറഫ് വഴങ്ങുകയായിരുന്നു.












Click it and Unblock the Notifications