Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും രഥയാത്രയുമായി അദ്വാനി

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാണത്തിന്റെ ഭാഗമായി ഇന്ത്യയുടനീളം രഥയാത്ര നടത്താന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി തീരുമാനിച്ചു. മാര്‍ച്ച് രണ്ട് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്വാനി രഥയാത്രയെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.

ഇന്ത്യ തിളങ്ങുന്നു എന്ന സന്ദേശമുയര്‍ത്തിക്കൊണ്ടുള്ള ഈ രഥയാത്ര രണ്ടു ഘട്ടങ്ങളിലായാണ് നടത്തുക. യാത്രയുടെ ആദ്യഘട്ടം മാര്‍ച്ച് 10 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിയ്ക്കും. രഥയാത്ര തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകും. ഈ യാത്ര മാര്‍ച്ച് 26ന് അമൃതസറില്‍ സമാപിയ്ക്കും. പിന്നീട് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ നാമനിര്‍ദേശപത്രിക നല്കും. പാര്‍ട്ടി അനുവദിച്ചാല്‍ ഗുജറാത്തില്‍ നിന്ന് മത്സരിയ്ക്കുമെന്ന് അദ്വാനി പറഞ്ഞു.

രണ്ടാംഘട്ട യാത്ര മാര്‍ച്ച് 30ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് തുടങ്ങും. ഈ യാത്ര ഏപ്രില്‍ 14ന് ഒറീസ്സയില്‍ സമാപിയ്ക്കും. റോഡു മാര്‍ഗ്ഗമായിരിക്കും രഥയാത്ര.

വാജ്പേയി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിയ്ക്കുന്നതിന് പുറമെ സോണിയാഗാന്ധിയുടെ വിദേശപൗരത്വം, അയോധ്യക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളും അദ്വാനി ഉയര്‍ത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+