Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ജുന്‍സിങ്ങിന്റെ മകന്‍ ബിജെപിയില്‍?

ദില്ലി: കോണ്‍ഗ്രസ്് നേതാവ് അര്‍ജുന്‍സിങ്ങിന്റെ മകന്‍ അജയ് സിങ്ങ് പ്രധാനമന്ത്രി വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍.കെ. അഡ്വാനി, ബിജെ പി പ്രസിഡന്റ് വെങ്കയ്യ നായിഡു എന്നിവരെ കണ്ടു ചര്‍ച്ച നടത്തി.

അന്തരിച്ച രാമകൃഷ്ണ ഹെഗ്ഡേയുടെ മകന്‍ ഗോപാല്‍ ഹെഗ്ഡേയും ബിജെപി നേതാക്കളെ കണ്ടു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ യായ അജയ്സിങ്ങിന് ബിജെപി നേതൃത്വം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി അറിയുന്നു. അജയ്സിങ്ങിന്റെ ഈ നീക്കം കോണ്‍ഗ്രസ് ക്യാമ്പില്‍ ഞെട്ടല്‍ ഉണ്ടാക്കി.

എന്നാല്‍ താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന കാര്യം പറയാന്‍ അജയ്സിങ്ങ് തയ്യാറല്ല. ഇത് വെറും ഒരു കൂടിക്കാഴ്ച മാത്രമാണെന്നാണ് അജയ്സിങ്ങ് പറയുന്നത്. തന്റെ മകന്‍ ഇങ്ങിനെ ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു അര്‍ജുന്‍സിങ്ങ് വാര്‍ത്താലേഖകരോട് പറഞ്ഞത്. എന്റെ കുടുംബത്തിലെ ഒരു അംഗത്തിന് പോലും ബിജെപിയില്‍ പോകാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല. - അര്‍ജുന്‍സിംഗ് പറയുന്നു.

ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ അജയ്സിങ്ങും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം നിലനില്ക്കുന്നുണ്ട്. ഇതായിരിക്കാം ബിജെപി നേതാക്കളെ കാണാന്‍ അജയ്സിങ്ങിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

ഹെഗ്ഡേയുടെ മകന്‍ ഗോപാല്‍ ബൊമ്മെയുടെ നേതൃത്വത്തിലുള്ള ജനതാദളില്‍ ചേരും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍ ബിജെപിയിലേക്കുതന്നെയാണു ഗോപാല്‍ വരികയെന്നു കേള്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+