ഓട്ടത്തില്‍ ഒന്നാമനെ പ്രധാനമന്ത്രിയാക്കാം: ലാലു
പട്ന: പാര്‍ലമെന്റ് മന്ദിരത്തിനു ചുറ്റും 100 മീറ്റര്‍ ഓടി ഒന്നാമതെത്തുന്നയാളെ പ്രധാനമന്ത്രിയാക്കണമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്.
എങ്കില്‍ മാത്രമേ കരുത്തനും യുവാവുമായ പ്രധാനമന്ത്രിയെ നമുക്ക് കിട്ടൂ. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ അങ്ങിനെയൊരാള്‍ക്കേ കഴിയൂ.- ലാലു പ്രസാദ് യാദവ് പറഞ്ഞു.
പ്രധാനമന്ത്രി പദത്തിലേക്ക് എത്താന്‍ ആഗ്രഹിയ്ക്കുന്നവര്‍ തമ്മില്‍ 100 മീറ്റര്‍ ഓട്ടമത്സരം നടത്തണം. ഒന്നാമതെത്തുന്നയാള്‍ പ്രധാനമന്ത്രിയാകട്ടെ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഓട്ടമത്സരം നടത്തണം. അപ്പോള്‍ പിന്നെ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി പദത്തിലേക്ക് ഒരാള്‍ മാത്രമേ ഉണ്ടാകൂ.- ലാലു പ്രസാദ് പറയുന്നു.












Click it and Unblock the Notifications