ബിജെപിയ്ക്കെതിരെ വെബ്സൈറ്റ്
ദില്ലി: ബിജെപിയുടെ രാജ്യവഞ്ചനയെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ മലയാളി വിദ്യാര്‍ത്ഥിയുടെ വെബ്സൈറ്റ്(http://www.anationbetrayed.com). കെഎസ്യു പ്രവര്‍ത്തകന്‍ കൂടിയായ മലയാളി വിദ്യാര്‍ത്ഥി നിയാസി ചിതറ ആണ് വെബ്സൈറ്റ് തയ്യാറാക്കിയത്.
എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വയലാര്‍ രവി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ബിജെപിയുടെ വഞ്ചന വെളിവാക്കുന്ന ഫോട്ടോകള്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പ്രസംഗങ്ങള്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ ലേഖനങ്ങള്‍, തിരഞ്ഞെടുപ്പ് വിഷയങ്ങളുടെ വിശകലനം, ചാറ്റ് റൂം എന്നിവ ഉണ്ട്.
ജനറല്‍ സെക്രട്ടറി ഓസ്കാര്‍ ഫെര്‍ണാണ്ടസ്, ട്രഷറര്‍ മോത്തിലാല്‍ വോറ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications