നേത്രാവതിയില്‍ വ്യാജ ബോംബ് ഭീഷണി
കോഴിക്കോട്: കുര്‍ള-എറണാകുളം നേത്രാവതി എക്സ്പ്രസില്‍ ബോംബുണ്ടെന്ന വ്യാജഭീഷണി ഒരു മണിക്കൂറിലേറെ പരിഭ്രാന്തി പരത്തി.
ഷൊര്‍ണൂര്‍ റെയില്‍വെ സ്റേഷനില്‍ വന്ന അഞ്ജാത ഫോണ്‍ സന്ദേശമാണ് ഭീതി പരത്തിയത്. നേത്രാവതി എക്സ്പ്രസില്‍ ബോംബുണ്ടെന്നും തിരുനാവായില്‍ വച്ച് പൊട്ടുമെന്നുമായിരുന്നു സന്ദേശം.
സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വെ സ്റേഷനില്‍ തീവണ്ടി നിര്‍ത്തിയിട്ട് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും തിരച്ചില്‍ നടത്തി. ഒന്നര മണിക്കൂര്‍ തിരഞ്ഞിട്ടും സംശയകരമായ നിലയില്‍ ഒന്നും കണ്ടെത്താനായില്ല. സ്ത്രീകളുടെ കമ്പാര്‍ട്ട്മെന്റില്‍ രണ്ടു കെയ്സ് വിദേശമദ്യം ഉടമസ്ഥനില്ലാതെ കണ്ടെത്തി.
ബോംബ് ഭീഷണിയെ തുടര്‍ന്ന് രാവിലെ 9.30ന് കോഴിക്കോട് റെയില്‍വെ സ്റേഷനിലെത്തിയ തീവണ്ടി 11.20നാണ് വീണ്ടും പുറപ്പെട്ടത്.












Click it and Unblock the Notifications