വാഹന പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതു സംന്ധിച്ച് വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പഴയ നില തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ വാഹനസമരം പിന്‍വലിക്കുന്നതായി സംയുക്ത സമര സമിതി അറിയിച്ചു.
സ്പീഡ് ഗവര്‍ണര്‍ നടപ്പിലാക്കുന്നത് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് മാര്‍ച്ച് ഒന്ന് തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ സുപ്രിം കോടതിയുടെ വിധി വരുന്നതു വരെ പഴയ നില തുടരാനാണ് തീരുമാനം.
ചൊവാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന സമരമാണ് പിന്‍വലിച്ചത്. മുഖ്യമന്ത്രിയുമായി സംയുക്ത സമര സമിതി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications