കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ഥി: ഉഭയകക്ഷി ചര്‍ച്ച തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനായി ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങി.

കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ മാര്‍ച്ച് രണ്ട് ചൊവാഴ്ച കെ. കരുണാകരനുമായി ചര്‍ച്ച നടത്തി. വിവിധ ഗ്രൂപ്പ് നേതാക്കളുമായും തങ്കച്ചന്‍ ചര്‍ച്ച നടത്തും.

ബുധനാഴ്ച രാവിലെ 11 മണിക്കാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അടുത്ത യോഗം ചേരുന്നത്. ഈ യോഗത്തിലെങ്കിലും സ്ഥാനാര്‍ഥികളുടെ ലിസ്റ് സംബന്ധിച്ച് ധാരണയുണ്ടാക്കുന്നതിനുള്ള നീക്കത്തിലാണ് കെപിസിസി നേതൃത്വം.

ഓരോ സീറ്റിലും ഓരോ സ്ഥാനാര്‍ഥിയുടെ പേര് മാത്രം ഉള്‍പ്പെടുത്തി ഹൈക്കമാന്റിന് സമര്‍പ്പിക്കാനാണ് കെപിസിസി നേതൃത്വം താത്പര്യപ്പെടുന്നത്. ഇക്കാര്യം നേരത്തെ പി. പി. തങ്കച്ചന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വയലാര്‍ രവിയുടെ ഫാക്സ് സന്ദേശത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ഈ ദിശയിലുളള നീക്കം അവതാളത്തിലായി. ഓരോ മണ്ഡലത്തിലും ഒന്നിലധികം സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കണമെന്നും സ്ഥാനാര്‍ഥികളുടെ ലിസ്റില്‍ നിന്ന് ഹൈക്കമാന്റ് പേരുകള്‍ തിരഞ്ഞെടുക്കട്ടെയെന്നുമുള്ള നിലപാടിലാണ് വയലാര്‍ രവി.

എ ഗ്രൂപ്പും ഐ ഗ്രൂപ്പും സീറ്റുകള്‍ വീതിച്ചെടുക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വയലാര്‍ രവി സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കുന്ന ഫാക്സ് സന്ദേശം ദില്ലിയില്‍ നിന്നയച്ചത്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മില്‍ ഒത്തുതീര്‍പ്പ് അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീക്കുന്നതിനെ ചെറുക്കാന്‍ വേണ്ടിയാണ് രവി ഈ തന്ത്രം സ്വീകരിച്ചത്.

അതിനിടെ രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെയും ഇപ്പോള്‍ തന്നെ തീരുമാനിക്കണമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. രാജ്യസഭാ സീറ്റിലേക്ക് കെ. കരുണാകരനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കുക എന്നതാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X