സ്ഥാനാര്‍ഥി നിര്‍ണയം: വയലാര്‍ രവി ഫാക്സയച്ചു
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി ഏഴ് മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ച് കെപിസിസിക്ക് ഫാക്സ് അയച്ചു. രവിയുടെ ഇടപെടല്‍ മൂലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനായി ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു.
തിരഞ്ഞെടുപ്പ് സമിതി അംഗം കൂടിയായ വയലാര്‍ രവി ഏഴ് മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ഥികളുടെ പേര് നിര്‍ദേശിച്ചത്. ചിറയിന്‍കീഴ്- സി. മോഹനചന്ദ്രന്‍, കണ്ണൂര്‍- സണ്ണി ജോസഫ്, കെ. സുധാകരന്‍, ആലപ്പുഴ- അജയ് തറയില്‍, അടൂര്‍- വിശാലാക്ഷി, ഇടുക്കി- ബെന്നി ബഹന്നാന്‍, കോട്ടയം- ആന്റോ ആന്റണി, പാലക്കാട്- വാസുദേവന്‍ എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചത്. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചനാണ് രവി പേരുകള്‍ നിര്‍ദേശിക്കുന്ന ഫാക്സ് സന്ദേശം അയച്ചത്.
സീറ്റ് പങ്കുവയ്ക്കുന്നതിലുള്ള എ, ഐ ഗ്രൂപ്പുകളുടെ നീക്കങ്ങളെ രവിയുടെ ഫാക്സ് സന്ദേശം അവതാളത്തിലാക്കി. ദില്ലിയിലുള്ള രവി തിരുവനന്തപുരത്തെത്തിയതിന് ശേഷം മാര്‍ച്ച് മൂന്ന് രാവിലെ 11 മണിക്ക് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
ലിസ്റുമായി മാര്‍ച്ച് നാലിന് ഹൈക്കമാന്റിന് സമീപിക്കാനാവുമെന്നാണ് കരുതുന്നതെന്ന് തിരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷം പി. പി. തങ്കച്ചന്‍ അറിയിച്ചു.












Click it and Unblock the Notifications