സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കാനില്ല
തിരുവനന്തപുരം: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി വനംമന്ത്രി കെ. സുധാകരനെ എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി നിര്‍ദേശിച്ചെങ്കിലും താന്‍ മത്സരിക്കാനില്ലെന്ന് സുധാകരന്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു.
മാര്‍ച്ച് ഒന്ന് തിങ്കളാഴ്ച വയലാര്‍ രവി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന് അയച്ച ഫാക്സ് സന്ദേശത്തിലാണ് സുധാകരനെ കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരും കണ്ണൂരിലെ സ്ഥാനാര്‍ഥിത്വത്തിനായി രവി നിര്‍ദേശിച്ചിരുന്നു.
അതേ സമയം തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് സുധാകരന്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്. മന്ത്രിസ്ഥാനം വെടിഞ്ഞ് കണ്ണൂരില്‍ ബലപരീക്ഷണം നടത്തുന്നത് സാഹസികമാവും എന്നതിനാലാണ് സുധാകരന്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയത്.
കണ്ണൂര്‍ തങ്ങള്‍ക്ക് കിട്ടണമെന്നാണ് നാലാം ഗ്രൂപ്പിന്റെ ആവശ്യം. സുധാകരന്റെ നേതൃത്വത്തില്‍ നാലാം ഗ്രൂപ്പ് ശക്തമായ കണ്ണൂരില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ സീറ്റ് തിരിച്ചുപിടിക്കാനാവുമെന്നാണ് നാലാം ഗ്രൂപ്പിന്റെ വാദം. ഗുധാകരന്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ നിലക്ക് സണ്ണി ജോസഫിനെ സ്ഥാനാര്‍ഥിയാക്കാനാണ് നാലാം ഗ്രൂപ്പ് നോക്കുന്നത്.












Click it and Unblock the Notifications