കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിസ്റിഡ്: തട്ടിക്കൊണ്ടുപോയില്ലെന്ന് യുഎസ്

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അധികാരം വിട്ട് ഓടിപ്പോയ ഹെയ്തിയുടെ പ്രസിഡന്റ് അരിസ്റിഡിനെ യുഎസ് തട്ടിക്കൊണ്ടുപോയെന്ന ആരോപണം പച്ചക്കള്ളമാണെന്ന് യുഎസ് വിദേശകാര്യമന്ത്രി കോളിന്‍ പവല്‍.

യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡും ആരോപണം നിഷേധിച്ചു. ഈ ആരോപണം ശുദ്ധഅസംബന്ധമാണെന്ന് വൈറ്റ്ഹൗസ് വക്താവ് സ്കോട്ട് മെക്ലല്ലന്‍ പറഞ്ഞു.

തന്റെ ഇഷ്ടത്തിന് വിപരീതമായി ഹെയ്തി വിട്ടോടിപ്പോകാന്‍ യുഎസ് നിര്‍ബന്ധിയ്ക്കുകയായിരുന്നുവെന്ന് സ്ഥാനമൊഴിഞ്ഞ ഹെയ്തി പ്രസിഡന്റ് അരിസ്റിഡ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബലപ്രയോഗത്തിലൂടെ തന്നെ സ്ഥാനഭ്രഷ്ടനാക്കുകയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തതിനെ തട്ടിക്കൊണ്ടുപോകലിനോടും അധികാരഅട്ടിമറിയോടുമാണ് അരിസ്റിഡ് ഉപമിച്ചത്.

തനിയ്ക്കെതിരെ നടന്നത് ആധുനികരീതിയിലുള്ള അട്ടിമറിയായിരുന്നുവെന്ന ആരോപണം അരിസ്റിഡ് ആവര്‍ത്തിച്ചു. തന്റെ വീടും കൊട്ടാരവും വിമാനത്താവളും എല്ലാം ഹെയ്തിയിലേക്കും യുഎസിലേയും പട്ടാളക്കാര്‍ വളഞ്ഞുവെന്നും മാര്‍ച്ച് രണ്ട് ചൊവാഴ്ച സിഎന്‍എന്‍ വാര്‍ത്താഏജന്‍സിയ്ക്ക് നല്കിയ അഭിമുഖത്തില്‍ അരിസ്റിഡ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X