കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔട്ട്സോഴ്സിംഗ്: തൊഴില്‍ ഇരട്ടിയാകും

  • By Staff
Google Oneindia Malayalam News

ദില്ലി: അടുത്ത മൂന്നു വര്‍ഷത്തിനകം ഔട്ട്സോഴ്സിംഗ് വഴിയുള്ള തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ ഇരട്ടിയാകുമെന്ന് സര്‍വേ. ഹെവിറ്റ് അസോസിയേറ്റ്സ് നടത്തിയ പഠനസര്‍വേയിലാണ് ഈ സൂചന.

ഇന്ത്യയിലേക്ക് തൊഴിലവസരങ്ങള്‍ പോകുന്നത് തടയാനുള്ള യുഎസ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലപ്രദമാകാന്‍ പോകുന്നില്ലെന്നും പഠനത്തില്‍ തെളിയുന്നു. ഇപ്പോള്‍ ശരാശരിയെടുത്താല്‍ ഓരോ കമ്പനിയിലേക്കും 13 ശതമാനം ജോലികള്‍ ഇന്ത്യയിലെത്തി. ഇനി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 12 ശതമാനം തൊഴിലവസരങ്ങള്‍ കൂടി ഇന്ത്യയിലെത്തും.

ഔട്ട്സോഴ്സിംഗ് ജോലിയുടെ കാര്യത്തില്‍ ഏറ്റവും മികച്ചനേട്ടമുണ്ടാക്കുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നും പറയുന്നു. ആകെയുള്ള ഔട്ട്സോഴ്സിംഗ് ജോലികളില്‍ 60 ശതമാനത്തോളം ഇന്ത്യയിലെത്തും. ചൈനയില്‍ 36 ശതമാനവും മെക്സിക്കോയില്‍ 32 ശതമാനവും കനഡയില്‍ 15 ശതമാനവും അയര്‍ലണ്ടില്‍ 14 ശതമാനവും തൊഴിലവസരങ്ങള്‍ എത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X