വീരപ്പനെ പിടിക്കാന്‍ ഇസ്രയേല്‍ സഹായം
ജറുസലേം: കാട്ടുകള്ളന്‍ വീരപ്പനെ പിടിക്കുന്നതിന് കര്‍ണാടകം ഇസ്രയേലിന്റെ സഹായം തേടുന്നു. ഇസ്രയേലി സുരക്ഷാ വിദഗ്ധരുടെ സംഘം വീരപ്പനെ പിടിക്കുന്നതിന് സഹായം നല്‍കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടകത്തിന് നല്‍കും.
ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസിന്റെയും സുരക്ഷാ വിദഗ്ധരുടെയും പ്രതിനിധികളുള്‍പ്പെട്ട ഒരു സംഘം കഴിഞ്ഞ ജനവരിയില്‍ ബാംഗ്ലൂര്‍ സന്ദര്‍ശിച്ചിരുന്നു. വീരപ്പനെ പിടിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ വിദഗ്ധ സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം ബാംഗ്ലൂരില്‍ സന്ദര്‍ശനം നടത്തിയത്. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ച് വീരപ്പനെ പിടികൂടാന്‍ മൂന്ന് കോടി രൂപയെങ്കിലും ചെലവാകുമെന്ന് ഇസ്രയേല്‍ സംഘം അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇസ്രയേല്‍ 21സി എന്ന വാരികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വീരപ്പനെ പിടിക്കുന്നതിന് പുതിയ രീതികള്‍ പ്രയോഗിക്കുന്നതില്‍ ആരുടെ സഹായവും തേടാന്‍ തയ്യാറാണെന്ന് കര്‍ണാടക ഡിജിപി ടി. മടിയാല്‍ പറഞ്ഞതായി വാരിക റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications