കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്പേയിയ്ക്കെതിരെ ജഠ്മലാനി

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി വാജ്പേയിയ്ക്കെതിരെ മുന്‍ കേന്ദ്ര നിയമമന്ത്രി രാം ജഠ്മലാനി മത്സരിച്ചേയ്ക്കുമെന്ന് സൂചന. ഉത്തര്‍പ്രദേശിലെ ലഖ്നോ മണ്ഡലത്തിലാണ് വാജ്പേയി മത്സരിയ്ക്കുക.

ഇവിടെ എല്ലാ പ്രതിപക്ഷപാര്‍ട്ടികളുടെയും പിന്തുണയുള്ള സ്വതന്ത്രനായി മത്സരിയ്ക്കാനാണ് ജഠ്മലാനിയുടെ നീക്കം. പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ജഠ്മലാനി ശ്രമങ്ങള്‍ തുടങ്ങി.

ഇതിന്റെ ഭാഗമായി അദ്ദേഹം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടിരുന്നു. കോണ്‍ഗ്രസിന്റെയോ മറ്റേതെങ്കിലും പാര്‍ട്ടിയുടെയോ സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കാന്‍ താല്പര്യമില്ലെന്നും പകരം സ്വതന്ത്രനായി നിന്ന്, എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെ മത്സരിയ്ക്കാനാണ് താല്പര്യമെന്നും ജഠ്മലാനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും ജഠ്മലാനിയെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല.

നേരത്തെ വാജ്പേയിയുടെ വിശ്വസ്തനും മന്ത്രിസഭയില്‍ അംഗവുമായിരുന്നു ജഠ്മലാനി. എന്നാല്‍ തെഹല്‍ക്കവിവാദം, ഗുജറാത്ത് കലാപം എന്നീ സംഭവങ്ങളുടെ പേരില്‍ ജഠ്മലാനി കേന്ദ്രവുമായി ഉടക്കി. വൈകാതെ ജഠ്മലാനിയെ നിയമമന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ വാജ്പേയി തീരുമാനിയ്ക്കുകയായിരുന്നു. അതോടെ ജഠ്മലാനി രാജിവച്ച് പുറത്തുപോയി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X