കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി ബുധനാഴ്ച ദില്ലിക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായ സാഹചര്യത്തില്‍ തങ്ങളുടെ താത്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് വിവിധ ഗ്രൂപ്പ് നേതാക്കള്‍ ഈയാഴ്ച ദില്ലിയിലേക്ക് തിരിക്കും. മുഖ്യമന്ത്രി എ. കെ. ആന്റണി മാര്‍ച്ച് മൂന്ന് ബുധനാഴ്ച രാത്രി ദില്ലിയിലെത്തും.

കെപിസിസി തിരഞ്ഞെടുപ്പ് സമിതി ബുധനാഴ്ച രാവിലെ 11 മണിക്ക് യോഗം ചേരുന്നുണ്ട്. ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥി എന്ന രീതിയിലുള്ള ലിസ്റ് എഐസിസിക്ക് നല്‍കണമെന്ന കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്റെ നിലപാട് അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ല. വയലാര്‍ രവിയുടെ ഇടപെടലോടെ ഓരോ മണ്ഡലത്തിലും ഒന്നിലേറെ സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കുന്ന പാനല്‍ എഐസിസിക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടാനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്.

വ്യാഴാഴ്ചയോടെ പാനലിന് അന്തിമരൂപമായേക്കും. പാനല്‍ എഐസിസിക്ക് സമര്‍പ്പിക്കപ്പെട്ടാല്‍ വിവിധ ഗ്രൂപ്പ് നേതാക്കള്‍ തങ്ങളുടെ താത്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് ദില്ലിയിലെത്തും.

എഐസിസിയുടെ സ്ക്രീനിംഗ് സമിതിയിലെ ഏക അംഗം എന്ന നിലയിലാണ് എ. കെ. ആന്റണി ബുധനാഴ്ച ദില്ലിയിലേക്ക് തിരിക്കുന്നത്. പി. പി. തങ്കച്ചനും ഇളയാഴ്ച തന്നെ ദില്ലിയിലേക്ക് തിരിച്ചേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X