ഗുരുവായൂരില്‍ ആനയോട്ടം ഇന്ന്
ഗുരുവായൂര്‍: പത്തു ദിവസം നീണ്ടുനില്ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവം മാര്‍ച്ച് മൂന്ന് ബുധനാഴ്ച തുടങ്ങും.
ഉത്സവത്തിന് തുടക്കമെന്നോണം ബുധനാഴ്ച രാവിലെ ക്ഷേത്രത്തില്‍ ആനശീവേലി നടന്നു. വൈകീട്ട് മൂന്ന് മണിയ്ക്ക് ആനയോട്ടം നടക്കും.
ഗുരുവായൂരപ്പന്റെ തിടമ്പ് കീഴ്ശാന്തി കൈയില്‍പിടിച്ചാണ് രാവിലെ ശീവേലിയ്ക്ക് പ്രദക്ഷിണം ചെയ്തത്. ക്ഷേത്രമാകെ വൈദ്യുതദീപാലങ്കാരങ്ങളാണ്. പടിഞ്ഞാറേ നടയില്‍ തുണിപ്പന്തല്‍ ഒരുക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം മൂന്നിന് മഞ്ജുളാല്‍ പരിസരത്തു നിന്നുമാണ് ആനയോട്ടം ആരംഭിയ്ക്കുക. ദേവസ്വത്തിന്റെ 62 ആനകളില്‍ 40 ആനകള്‍ ആനയോട്ടത്തില്‍ മത്സരിയ്ക്കും. ആദ്യം ഓടിയെത്തുന്ന അഞ്ച് ആനകള്‍ ക്ഷേത്ര മതിലിനകത്ത് കടന്ന് ഏഴ് പ്രദക്ഷിണം വയ്ക്കും. ആദ്യം ഓടിയെത്തി കൊടിമരം തൊടുന്ന ആനയാണ് വിജയി.
മാര്‍ച്ച് നാല് വ്യാഴാഴ്ച മുതല്‍ 11 ദിവസങ്ങളി രാവലെ അഞ്ച് മുതല്‍ ആറ് വരെ മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എം.വി. വിനോദിന്റെ അഷ്ടപദി ആലാപനം നടക്കും.












Click it and Unblock the Notifications