കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐജി പൊലീസുകാരെ കുടുക്കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോറി ക്ലീനറുടെ വേഷത്തില്‍ വേഷം മാറിയെത്തിയ ഐജി ഋഷിരാജ് സിംഗ് കൈക്കൂലിക്കാരായ പൊലീസുകാരെ കുടുക്കി. നേമം ചെക് പോസ്റില്‍ ജോലിചെയ്യുന്ന കൈക്കൂലിക്കാരായ പൊലീസുകാരെ കയ്യോടെ പിടിയ്ക്കാനാണ് ഐജി കിളിയുടെ വേഷത്തില്‍ എത്തിയത്.

തമിഴ്നാട്ടില്‍ നിന്നുള്ള ലോറിയെത്തിയപ്പോള്‍ പൊലീസുകാര്‍ക്ക് പ്രത്യേകിച്ച് സംശയമൊന്നും തോന്നിയില്ല. പതിവുപോലെ അവര്‍ ലോറി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വണ്ടിയുടെ ഡ്രൈവര്‍ രേഖകള്‍ കാണിച്ചെങ്കിലും പൊലീസുകാര്‍ വിരട്ടുകയായിരുന്നു. പണം നല്കാതെ ലോറി വിടാനാവില്ലെന്ന് പൊലീസുകാര്‍ പറഞ്ഞു. ഇതോടെ ഡ്രൈവര്‍ പണം കൊടുത്തു. ഏതാനും കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും മറ്റൊരു പൊലീസുകാരുടെ സംഘം ലോറി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അവിടെയും കൈക്കൂലി കൊടുത്തു.

ലോറി തിരുവനന്തപുരത്തെത്തിയ ഉടന്‍ ലോറിയിലെ ക്ലീനര്‍ ഐജിയായി വേഷം മാറി. ഋഷിരാജ് സിംഗ് വൈകാതെതന്നെ പൊലീസുകാരുടെ അഴിമതിയെപ്പറ്റി ഉന്നതങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടനെ ആറ് പൊലീസുകാരെ സസ്പെന്റ് ചെയ്തു. ഹൈവേ പട്രോളിലെ എസ്ഐ വിജയന്‍, കോണ്‍സ്റബിള്‍മാരായ ശ്രീകണ്ഠന്‍നായര്‍, പുഷ്പരാജന്‍, ശശിധരന്‍, നേമം പൊലീസ് സ്റേഷനിലെ ഹെഡ് കോണ്‍സ്റബിള്‍ ഫ്രാന്‍സിസ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരെയാണ് അടിയന്തരമായി സസ്പെന്റ് ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X