കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കോണ്‍.സ്ഥാനാര്‍ഥികള്‍ : തീരുമാനം നീളും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ നിര്‍ണയം സംബന്ധിച്ച തീരുമാനം നീണ്ടുപോവുന്നു. മാര്‍ച്ച് മൂന്ന് ബുധനാഴ്ച നടന്ന കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമൊന്നുമുണ്ടായില്ല.
അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച മാത്രമേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റിന് അന്തിമരൂപമാവുകയുള്ളൂ. വ്യാഴാഴ്ചയോടെ ലിസ്റ് തയ്യാറാവുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന് പറഞ്ഞിരുന്നെങ്കിലും അതിനുള്ള സാധ്യതയില്ല.
പി. പി. തങ്കച്ചന്, മുഖ്യമന്ത്രി എ. കെ. ആന്റണി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
Story first published: Wednesday, March 3, 2004, 5:30 [IST]