സമദൂരസിദ്ധാന്തം തുടരും: എന്‍എസ്എസ്
മലപ്പുറം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും എന്‍എസ്എസ് സമദൂര സിദ്ധാന്തം പിന്തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിയ്ക്കര്‍ പറഞ്ഞു.
നിയമപരമായ സാധുത ഇല്ലാത്തതിനാല്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ അര്‍ത്ഥമില്ല. ജസ്റിസ് നരേന്ദ്രനെ കമ്മീഷനായി നിയോഗിക്കാന്‍ പോലും സര്‍ക്കാരിന് അധികാരമില്ല. - നാരായണപ്പണിയ്ക്കര്‍ പറഞ്ഞു.
സാമ്പത്തികസംവരണം എന്ന ആശയത്തെ ചിലര്‍ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് അട്ടിമറിയ്ക്കുകയായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി എടുത്ത രാഷ്ട്രീയനിലപാട് ഒരു തരത്തിലും എന്‍എസ്എസിനെ ബാധിയ്ക്കില്ലെന്നും നാരായണപ്പണിയ്ക്കര്‍ പറഞ്ഞു.












Click it and Unblock the Notifications