കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഡിപി മത്സരിച്ചേയ്ക്കും

  • By Staff
Google Oneindia Malayalam News

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിയ്ക്കാന്‍ പിഡിപി ആലോചിയ്ക്കുന്നു. മാര്‍ച്ച് ആറിന് ആലപ്പുഴയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗത്തിലും അന്ന് തന്നെ ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും.

ഏഴ് ലോക്സഭാ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് പിഡിപിയുടെ തീരുമാനം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലബാറിലെ നാല് സീറ്റുകള്‍ എന്നിങ്ങനെ പിഡിപിയ്ക്ക് സ്വാധീനമുള്ള ഏഴ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് നീക്കം.

പിഡിപി നേതാക്കള്‍ക്ക് യുഡിഎഫ് നല്കിയ വാഗ്ദാനമൊന്നും പാലിച്ചില്ലെന്ന കാരണമാണ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പിഡിപിയെ പ്രേരിപ്പിയ്ക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിനെതിരായ നിലപാട് എന്ന നിലയ്ക്കായിരിക്കും തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X