ബാംഗാരപ്പ പ്രധാമന്ത്രിയെ കണ്ടു
ദില്ലി: മുന്‍ കര്‍ണ്ണാടകമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ്. ബംഗാരപ്പ പ്രധാനമന്ത്രി വാജ്പേയിയെ കണ്ടു. മാര്‍ച്ച് നാല് വ്യാഴാഴ്ച അദ്ദേഹം ബംഗാരപ്പയെ കണ്ടപ്പോള്‍ കൂടെ ബിജെപി പ്രസിഡന്റ് എം. വെങ്കയ്യ നായിഡുവും ഉണ്ടായിരുന്നു.
ബിജെപിയുടെ കര്‍ണ്ണാടക സംസ്ഥാനപ്രസിഡന്റ് അനന്ത് കുമാര്‍ ബംഗാരപ്പയെ അനുഗമിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുവരും തയ്യാറായില്ല.
വ്യാഴാഴ്ച വൈകുന്നേരം ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു ബംഗാരപ്പ ബിജെപിയില്‍ ചേര്‍ന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചേയ്ക്കും.
കഴിഞ്ഞ ദിവസം ബംഗാരപ്പയുടെ മകനും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്ന കുമാര്‍ ബംഗാരപ്പയും രാജിവച്ചതോടെ ഇരുവരും ബിജെപിയില്‍ ചേരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ബംഗാരപ്പയെയും മകനേയും കോണ്‍ഗ്രസ് ആറ് വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.












Click it and Unblock the Notifications