കുമാര്‍ ബംഗാരപ്പയും കോണ്‍ഗ്രസ് വിട്ടു
ബാംഗ്ലൂര്‍: മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പയ്ക്കു പിന്നാലെ മകനും കര്‍ണ്ണാടകമന്ത്രിയുമായ കുമാര്‍ ബംഗാരപ്പയും കോണ്‍ഗ്രസ് വിട്ടു.
കോണ്‍ഗ്രസില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുന്നതായി സൂചിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് കുമാര്‍ ബംഗാരപ്പ കത്ത് നല്കിയത്. ഈ കത്ത് ഉടനെ അംഗീകരിയ്ക്കാന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ഗവര്‍ണര്‍ ടി.എന്‍. ചതുര്‍വേദിയോട് ശുപാര്‍ശ ചെയ്തു.
എസ്. ബംഗാരപ്പയെയും മകന്‍ കുമാര്‍ ബംഗാരപ്പയെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി അധികം വൈകാതെ പ്രഖ്യാപനം വന്നു. ഇരുവരെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആറ് വര്‍ഷത്തേയ്ക്ക് പുറത്താക്കുന്നതായി കെപിസിസി പ്രസിഡന്റ് ജനാര്‍ദ്ദനന്‍ പൂജാരി അറിയിച്ചു.
കോണ്‍ഗ്രസിലെ ശ്വാസംമുട്ടുന്ന അന്തരീക്ഷത്തില്‍ നിന്നും പുറത്തുപോവുകയാണെന്നും അച്ഛനോടൊപ്പം താനും ബിജെപിയില്‍ ചേരുമെന്നും കുമാര്‍ ബംഗാരപ്പ വ്യക്തമാക്കി.












Click it and Unblock the Notifications