യുപിയില്‍ ഒറ്റയ്ക്ക് മത്സരിയ്ക്കും: സോണിയ
മണ്ഡി: ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിയ്ക്കാന്‍ കോണ്‍ഗ്രസ് മടിയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി.
ബിഎസ്പിയുമായോ സമാജ്വാദി പാര്‍ട്ടിയുമായോ സഖ്യമുണ്ടാക്കുന്നതില്‍ വിരോധമില്ല. പക്ഷെ സഖ്യത്തിന് അവര്‍ ഒരുക്കമല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിയ്ക്കാന്‍ കോണ്‍ഗ്രസും മടിയ്ക്കില്ല.- സോണിയ പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്ന അവര്‍ മാര്‍ച്ച് നാല് വ്യാഴാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുയായിരുന്നു. കോണ്‍ഗ്രസിനെ ഭയപ്പെടുന്നതുകൊണ്ടാണ് ഇപ്പോള്‍ അദ്വാനി രഥയാത്രയ്ക്കിറങ്ങിയിരിക്കുന്നതെന്നും സോണിയ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications