Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരക്ക് വാഹനങ്ങള്‍ പണിമുടക്കില്‍

മുംബൈ: പ്രകൃതിവാതക ഇന്ധനം(സിഎന്‍ജി) ഉപയോഗിക്കാത്ത ചരക്ക് വാഹനങ്ങളെയും എട്ട് വര്‍ഷത്തിലധികം പഴക്കമുള്ള ചരക്ക് വാഹനങ്ങളേയും നിരോധിയ്ക്കാനുള്ള മുംബൈ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് ചരക്ക് വാഹനങ്ങള്‍ പണിമുടക്ക് തുടങ്ങി. അനിശ്ചിതകാലത്തേയ്ക്കാണ് പണിമുടക്ക്.

ചരക്ക് വാഹനങ്ങളില്‍ പ്രകൃതി വാതക ഇന്ധനം കര്‍ശനമാക്കാന്‍ സമയം അനുവദിയ്ക്കണമെന്ന ചരക്ക് വാഹന ഉടമകളുടെ അഭ്യര്‍ത്ഥന മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. പ്രകൃതിവാതക ഇന്ധനം ഉപയോഗിക്കാന്‍ കോടതി 2005 മാര്‍ച്ച് 31 വരെ സമയം അനുവദിയ്ക്കുകയും ചെയ്തു. എന്നാല്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റാന്‍ വന്‍തുക ആവശ്യമാണെന്നാണ് വാഹനഉടമകള്‍ അഭിപ്രായപ്പെടുന്നത്. തല്ക്കാലം ഇതിന് കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സമരത്തിലേക്ക് നീങ്ങാന്‍ വാഹനഉടമകളുടെ യോഗം തീരുമാനിച്ചത്.

അതേ സമയം സിഎന്‍ജിയിലേക്ക് മാറാത്ത എട്ട് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിയ്ക്കുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ ഹര്‍ജി പരിഗണിച്ചില്ല. ഇതും സമരത്തിന് ഒരു കാരണമാണ്. കാരണം നഗരത്തില്‍ എട്ട് വര്‍ഷത്തിലധികം പഴക്കമുള്ള 15,000 വാഹനങ്ങള്‍ ഉണ്ട്.

സിഎന്‍ജിയിലേക്ക് മാറാന്‍ ജൂണ്‍ 30ന് മുമ്പേ വാഹനഉടമകള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് അപേക്ഷ നല്കണം. കാലാവധിയ്ക്ക് മുമ്പ് അപേക്ഷ നല്കാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്.

എന്തായാലും വാഹനസമരം പച്ചക്കറികളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+