ആന്റണി സോണിയയെ കാണും
ദില്ലി: മുഖ്യമന്ത്രി എ.കെ. ആന്റണി മാര്‍ച്ച് നാല് വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തും.
കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിയ്ക്കുന്നതിലുണ്ടായിട്ടുള്ള തര്‍ക്കങ്ങളും പൊതുവായ രാഷ്ട്രീയ കാര്യങ്ങളും ആന്റണിയുമായി സോണിയ ചര്‍ച്ച ചെയ്യും. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിയ്ക്കുന്ന അടുത്ത ചര്‍ച്ച ആന്റണി ദില്ലിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മാര്‍ച്ച് ഏഴ് ഞായറാഴ്ചയേ നടക്കൂ.
മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പു സമിതി യോഗത്തിലും ആന്റണി പങ്കെടുക്കും. വരള്‍ച്ചാ ദുരിതാശ്വാസം തേടി ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ.സി. പന്ത്, കൃഷിമന്ത്രി രാജ്നാഥ് സിങ്ങ് എന്നിവരെയും മുഖ്യമന്ത്രി കാണും.












Click it and Unblock the Notifications