ഇനി സീറ്റ് ചോദിയ്ക്കില്ല: കരുണാകരന്‍
തിരുവനന്തപുരം: ഇനി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ താന്‍ ആരോടും സീറ്റ് ചോദിക്കില്ലെന്ന് കെ. കരുണാകരന്‍. മാര്‍ച്ച് നാല് വ്യാഴാഴ്ച തിരുവനന്തപുരത്ത് തന്നെ വന്ന് കണ്ട വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീറ്റ് നിര്‍ണ്ണയത്തില്‍ തനിയ്ക്ക് യാനൊരു പങ്കും വഹിക്കാനില്ല. ഇതുവരെ ആരോടും രാജ്യസഭാസീറ്റ് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാസീറ്റില്‍ മത്സരിയ്ക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി ലിസ്റില്‍ പൂര്‍ണ്ണതൃപ്തിയില്ല. എന്തായാലും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരമാവധി സീറ്റുകളില്‍ വിജയിപ്പിയ്ക്കും. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications