Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജയ്ക്കെതിരെ അണിയറ നീക്കം

തിരുവനന്തപുരം: കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ മുകുന്ദപുരത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ശക്തമായ നീക്കം നടക്കുന്നു. കോണ്‍ഗ്രസിലെ എ, മൂന്ന്, നാല് ഗ്രൂപ്പുകളാണ് കരുനീക്കങ്ങള്‍ നടത്തുന്നത്.

പത്മജയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രതികരിച്ച പി.സി. ചാക്കോയെ മുരളി അനുനയിപ്പിച്ചതോടെ മുകുന്ദപുരത്ത് വേറെ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതായി. പത്മജ ലോക്സഭയിലേക്ക് മത്സരിയ്ക്കുമെന്നുറപ്പായ ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ പാനല്‍ വേണമെന്ന ആവശ്യം വയലാര്‍ രവി ഉന്നയിച്ചത്. ഇതോടെ പത്മജയ്ക്ക് പുറമെ മറ്റ് പലരും മുകുന്ദപുരത്തേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളായി ലിസ്റില്‍ ഉണ്ടാകും.

മറ്റ് ഗ്രൂപ്പുകളിലെ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് വയലാര്‍ രവി ഈ കളി കളിച്ചതെന്ന് കരുതുന്നു. ലോക്സഭാ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്ന സമയത്ത് രാജ്യസഭാസ്ഥാനാര്‍ത്ഥികളുടെ കാര്യം എടുത്തിട്ടതും മനപൂര്‍വം തന്നെ . ഇതിന് പിന്നില്‍ കരുണാകരന് വീണ്ടും രാജ്യസഭാ സീറ്റ് ലഭിക്കരുതെന്ന കണക്കുകൂട്ടലുണ്ട്.

അച്ഛന്‍ രാജ്യസഭയിലേക്ക്, മകള്‍ ലോക്സഭയിലേക്ക്, മകന്‍ നിയമസഭയിലേക്ക് എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും സ്ഥാനമാനങ്ങള്‍ നല്കുന്നതിനെതിരെ ഹൈക്കമാന്റിനെ ഉണര്‍ത്താനാണ് മറ്റ് ഗ്രൂപ്പ് നേതാക്കളുടെ ശ്രമം. ഇതുവഴി പത്മജയുടെ ലോക്സഭാ സീറ്റ് തടയാന്‍ കഴിഞ്ഞില്ലെങ്കിലും കരുണാകരന്റെ രാജ്യസഭാ പ്രവേശമെങ്കിലും തടയാനാകുമോ എന്നാണ് എല്ലാവരും നോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+