കോണ്‍ഗ്രസില്‍ പാനലിന് ധാരണ
തിരുവനന്തപുരം: സിറ്റിംഗ് എംപിമാര്‍ മത്സരിയ്ക്കാത്ത സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പാനല്‍ നല്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയചര്‍ച്ച ഇനി മാര്‍ച്ച് ഏഴ് ഞായറാഴ്ചയേ നടക്കൂ.
ആന്റണി ദില്ലിയില്‍ നിന്ന് മടങ്ങിവന്നശേഷമേ ഇനി ചര്‍ച്ചയുണ്ടാകൂ. സ്ഥാനാര്‍ത്ഥിപട്ടിക മാര്‍ച്ച് 11നെങ്കിലും ഹൈക്കമാന്റിന് നല്കും.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലം, ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങള്‍ വച്ചുമാറാനും ആലോചനയുണ്ട്.












Click it and Unblock the Notifications