എസ്എഫ്ഐ സംസ്ഥാനസമ്മേളനം തുടങ്ങി
തൃശൂര്‍: എസ്എഫ്ഐയുടെ 26ാം സംസ്ഥാനസമ്മേളനം തൃശൂരില്‍ തുടങ്ങി.
സമ്മേളനം മാര്‍ച്ച് നാല് വ്യാഴാഴ്ച രാവിലെ മുന്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്റും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ആഗോളവല്ക്കരണത്തെ എതിര്‍ക്കുന്ന എന്‍ജിഒകളില്‍ പലരും ആഗോളവല്ക്കരണത്തെ അനുകൂലിയ്ക്കുന്ന ഏജന്‍സികളില്‍ നിന്നും പണം പറ്റുന്നവരാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.
മുന്‍കാല പരീക്ഷണങ്ങളിലെ തെറ്റുകള്‍ തിരുത്തി സോഷ്യലിസത്തിന് വേണ്ടിയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമ്മേളനം വെള്ളിയാഴ്ച സമാപിയ്ക്കും. കൊടിയേരി, ഇ.പി. ജയരാജന്‍ എന്നീ സിപിഎം നേതാക്കളും ഉദ്ഘാടനം യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications